മാർഗംകളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർഗം കളി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ബിബിൻ ജോർജ്  ചിത്രത്തിൽ നായകനായെത്തുന്നു. മന്ത്ര ഫിലിമ്സിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിൻ നിർമിക്കുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കന്‍ ആണ്. സംഭാഷണം ബിബിൻ ആണ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദർ ആണ്. സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply