യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; മനക്കരുത്തില്‍ ബസ് പാടത്തേയ്ക്ക് ഓടിച്ചിറക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍

കൊല്ലം: യാത്രക്കാരുമായി മുന്നോട്ട് കുതിക്കുമ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  അദ്ദേഹത്തിന്റെ മനക്കരുത്ത് കൊണ്ട് തടഞ്ഞു സംഭവിക്കാനിരുന്ന വലിയ അപകടത്തില്‍ നിന്ന്  യാത്രക്കാരെ  രക്ഷിച്ചു. സൈബർ ലോകത്ത് വൈറലായ വിഡിയോയും കുറിപ്പിൽ നിന്നുമാണ് ഈ  അപകടത്തിന്റെ വിവരം പുറത്തു വരുന്നത്.  യാത്രക്കാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും കർണാടക മൈസൂരുവിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്കാനിയ ബസ് അപകടത്തിൽപ്പെട്ട ദൃശ്യങ്ങളാണ് കെഎസ്ആർടിസി കൊട്ടാരക്കര എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്. ആനവണ്ടി എന്ന യൂട്യൂബ് ചാനലിൽ ഈ  വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. .

ഓട്ടത്തിനിടെ ഗുണ്ടൽപ്പേട്ടിന് സമീപത്ത് വച്ചാണ് ഡ്രൈവർക്ക് ശരീരം വയ്യാതെ വന്നത്. ഇതോടെ ബസിന്റെ നിയന്ത്രണം തന്നെ നഷ്ടമായി. എന്നിട്ടും ഡ്രൈവർ സമീപത്തെ കൃഷിയിടത്തിലേക്ക് ബസ് ഓടിച്ചിറക്കുകയായിരുന്നു. കൃഷിയടത്തിലെ സുരക്ഷയ്ക്ക് കെട്ടിയിരുന്ന കമ്പിവേലി തകർത്ത് പാടത്തേക്ക് ഇറങ്ങിയ ബസ് ചെളിയിൽ പുതഞ്ഞതോടെ നിൽക്കുകയായിരുന്നു.

Leave A Reply