രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഗുജറാത്തിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഉ​​​​ന്ന​​​​ത ജാ​​​​തി​​​​യി​​​​ൽ​​​​പെ​​​​ട്ട പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച​​​​ യു​​​​വാ​​​​വി​​​​നെ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യായിരുന്നു സം​​​​ഭ​​​​വം. ക​​​​ച്ച് ജി​​​​ല്ല​​​​യി​​​​ലെ ഗാ​​​​ന്ധി​​​​ധാം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹ​​​​രേ​​​​ഷ് സോ​​​​ള​​​​ങ്കി(25)​​​​ആ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ര​​​​ണ്ടു​​​​മാ​​​​സം ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ ഭാ​​​​ര്യ ഊ​​​​ർ​​​​മി​​​​ള​​​​ബെ​​​​ന്നി​​​​നെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ അ​​​​ഭ​​​​യം 181 വ​​​​നി​​​​താ ഹെ​​​​ൽ​​​​പ്‌​​​​ലൈ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കൊ​​​​പ്പം കാ​​​​റി​​​​ലാ​​​​ണ് ഹ​​​രേ​​​ഷ് തി​​​ങ്ക​​​ളാ​​​ഴ്ച വാ​​​ർ​​​മ​​​റി​​​ലെ​​​ത്തി​​​യ​​​ത്. വ​​​​നി​​​​താ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യും ഡ്രൈ​​​​വ​​​​റും കൗ​​​​ൺ​​​​സ​​​​ല​​​​റു​​​​മാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഊ​​​​ർ​​​​മി​​​​ള​​​​യു​​​​ടെ വീ​​​​ട്ടു​​​​കാ​​​​രു​​​​മാ​​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​​സാ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും ഹ​​​രേ​​​ഷി​​​നൊ​​​​പ്പം വി​​​​ടി​​​​ല്ലെ​​​​ന്ന് ഊ​​​ർ​​​മി​​​ള​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ​​​​റ​​​​ഞ്ഞു.

ഇതിനിടെ, ഹ​​​​രേ​​​​ഷ് വീ​​​​ടി​​​​നു പുറത്ത് ഉ​​​​ണ്ടെ​​​​ന്ന​​​​റി​​​​ഞ്ഞ ചി​​​​ല​​​​ർ വാ​​​​ഹ​​​​നം വ​​​​ള​​​​ഞ്ഞ് ഹ​​​രേ​​​ഷി​​​നെ വ​​​​ലി​​​​ച്ചി​​​​റ​​​​ക്കി വെ​​​​ട്ടി​​​​ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Leave A Reply