ടാറ്റ ഹാരിയർ ഡ്യൂവൽ ടോൺ നിറങ്ങളിൽ , വിൽപ്പന 10000 കവിഞ്ഞു

കൊച്ചി:  ടാറ്റയുടെ ജനപ്രിയ എസ് യു വിയായ ടാറ്റ ഹാരിയർ ഡ്യൂവൽ ടോൺ നിറങ്ങളിൽ വിപണിയിൽ എത്തി. ഈ വർഷം ആദ്യം നിരത്തിലിറക്കിയ ഹാരിയറിന്റെ വിൽപ്പന 10000 കവിഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവൽ ടോൺ പതിപ്പ് പുറത്തിറക്കിയത്.

ഹരിയറിന്റെ എക്സ് ഇസഡ് മോഡലിൽ കലിസ്റ്റോ കോപ്പർ, ഓർക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് കറുപ്പ് നിറത്തിലുള്ള റൂഫോടുകൂടിയ ഡ്യൂവൽ ടോൺ പതിപ്പ് ലഭ്യമാകുക. ആർഷകമായ കറുപ്പ് നിറത്തിലുള്ള ഹാരിയറിന്റെ വശ്യത വീണ്ടും വർധിപ്പിക്കുന്നു. ഡ്യൂവൽ ടോൺ നിറങ്ങളിലുള്ള ഹരിയറിന്റെ ഡൽഹി എക്സ്ഷോറൂം വില 16.76ലക്ഷം രൂപയാണ്.

“ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ ഹാരിയർ നിരത്തിലിറക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഏറ്റവും മികച്ച രൂപകൽപ്പനയും അതിശയകരമായ പ്രകടനവും നൽകുന്ന കാറുകളിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നതിനും ആകർഷിക്കുന്നതിനുമുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിത്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഹാരിയർ നിരത്തിലെത്തുന്നതോടെ , ഹാരിയറിന്റെ അഭിലഷണീയതയും, ജനപ്രിയതയും ഒരു പുതിയ തലത്തിലേക്ക് ഉയരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ” ടാറ്റ മോട്ടോർസ് പാസഞ്ചർ ബിസിനസ്‌ യൂണിറ്റ് സെയിൽസ് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം വൈസ് പ്രസിഡന്റ്‌ സിബേന്ദ്രബർമൻ വ്യക്തമാക്കി.

ജാഗ്വാർ ആന്റ് ലാന്റ് റോവറിന്റെ ശ്രേഷ്ഠമായ ഡി8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ചാണ് ടാറ്റാ മോട്ടോഴ്സ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഇത് ഏതു വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയും മികച്ച രീതിയിൽ ഡ്രൈവ് ചെയ്യുന്നതിന് വാഹനത്തിന് കരുത്തേകുന്നു. ആറു സ്പീഡാണ് ട്രാൻസ്മിഷൻ.

Leave A Reply