മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേരണം; രാജ് താക്കറെ

ന്യൂദല്‍ഹി: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേരണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ്താക്കറെ. യു.പി.എ അധ്യക്ഷ സോണിഗാന്ധിയുമായുള്ള കൂടികാഴ്ച്ചയിലാണ് രാജ് താക്കറെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചത്.

പാര്‍ട്ടിയുടെ ഉന്നത നേതാവുമായി സഖ്യത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി താന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും രാജ് താക്കറെ പറഞ്ഞു.

ഇന്നലത്തെ കൂടികാഴ്ച്ചയില്‍ ഇ.വി.എമ്മിലെ തകരാറുകള്‍ സംബന്ധിച്ച് രാജ് താക്കറെ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Leave A Reply