നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി

കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. നിവിൻ പൊളി നായകനാകുന്ന ചിത്രത്തിൽ ബിജു മേനോനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക.

ചരിത്ര കഥ പറയുന്ന ചിത്രത്തിൽ , ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോക്, പൂർണിമ ഇന്ദ്രജിത്, മണികണ്ഠൻ ആചാരി  എന്നിവരാണ് മറ്റ് താരങ്ങൾ.  1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രം പറയുന്നത്.

Leave A Reply