തമിഴ് ചിത്രം ഗൂർഖയയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഗൂർഖ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സാം ആന്റൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. അഥർവ ചിത്രം 100-ന് ശേഷം സാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നിര്മിച്ചിരിക്കുന്നതും സാം തന്നെയാണ്.

ആനന്ദ് രാജ്, ലിവിങ്സ്റ്റൺ, പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാജ് ആര്യൻ ആണ് ചിത്രത്തിന്റെ സംഗീതം. കൃഷ്‌ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Leave A Reply