മാർക്കോണി മത്തായിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിലെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 11-ന് പ്രദർശനത്തിന് എത്തും. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. ആത്മിയ ആണ് നായിക. സനൽ കളത്തിൽ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. മല്ലിക സുകുമാരൻ, ജോയ് മാത്യു, സുധീർ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

പ്രേമചന്ദ്രന്‍ എംജിയാണ് ചിത്രം നിർമിക്കുന്നത്. ബി കെ ഹരിനാരായണനും അനില്‍ പനച്ചൂരാനും എം ജയചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave A Reply