സത്യം പറഞ്ഞാ വിശ്വസിക്കുമോ. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുമോ. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഭഗത് മാനുവലിന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

നീണ്ട 6 വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്.

‘ഒരു വടക്കന്‍ സെല്‍ഫി’യ്ക്കു ശേഷം ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Leave A Reply