വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്ക്കാരം മമ്മൂട്ടിക്ക്

കോഴിക്കോട് : ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരത്തിന് നടന്‍ മമ്മൂട്ടി അര്‍ഹനായി. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രവാസി ദോഹ’യും കൊച്ചിയിലുള്ള പ്രവാസി ട്രസ്റ്റും ആണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. 50000 രൂപയും പ്രശസ്തിപത്രവും ആര്ടിസ്റ് നമ്ബൂതിരി രൂപകല്‍പന ചെയ്ത ഒരു ശില്പവുമാണ് മമ്മൂട്ടിക്ക് സമര്‍പ്പിക്കുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ പുരസ്ക്കാരം സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിന്റെ തീയതി പിനീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply