‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബിജു മേനോന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവൃത സുനിലാണ് ചിത്രത്തിലെ നായിക.

ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂരാണ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഉര്‍വ്വശി തിയ്യേറ്റേഴ്‌സ്, ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍ എന്നിവയുടെ ബാനറില്‍ അനീഷ് എം തോമസ്,രമാദേവി,സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍,സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Leave A Reply