ദളിത് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

കൊട്ടാരക്കര : ഇരട്ടപ്പേരുവിളിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 30-ന് വൈകീട്ട് ഏഴോടെ ഉമ്മന്നൂർ തുഞ്ചത്ത് മുക്കിലായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടയിൽ രാജീവ് സുരേഷ്ബാബുവിനെ ഇരട്ടപ്പേരുവിളിച്ചതിനെ തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു. മേൽജാതിക്കാരനായ തന്നെ ഇരട്ടപ്പേരുവിളിച്ചതിൽ പ്രകോപിതനായ സുരേഷ്ബാബു സമീപമുള്ള ബാർബർഷോപ്പിലെ കത്രിക ഉപയോഗിച്ച് നിരവധിതവണ രാജീവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.രാജീവി(40)നെ കത്രിക ഉപയോഗിച്ച്‌ കുത്തിയ കേസിൽ ഉസുരേഷ്ബാബു (48), സുഹൃത്ത് അഭിലാഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

Leave A Reply