കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​കൻ മ​രി​ച്ചു

ച​വ​റ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡം തു​റൈ ക​ളീ​യ്ക്കാ​വി​ള സ്വ​ദേ​ശി​യും നീ​ണ്ട​ക​ര പ​ള്ളി മ​ണ്ണേ​ൽ വീ​ട്ടി​ൽ ജെ​റി – സ്റ്റെ​ല്ല ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ജ​ല​സ്റ്റി​ൻ ( 20 ) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് ബൈ​പാ​സ് റോ​ഡി​ൽ ജ​ല​സ്റ്റി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​ല​സ്റ്റി​നെ പോ​ലീ​സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലും എ​ത്തിച്ചെങ്കിലും രാ​വി​ലെ 9.30 ഓ​ടെ മ​രിച്ചു.

 

Leave A Reply