കോട്ടപ്പടി ബൈപ്പാസ് ടാറിങ് ജോലികൾ ഉടൻ ആരംഭിക്കും

0

മലപ്പുറം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടപ്പടി ബൈപ്പാസ് ടാറിങ് ജോലികൾ ആരംഭിക്കാൻ തീരുമാനമായി. കേന്ദ്രീയ വിദ്യാലയംമുതൽ തിരൂർറോഡ് വരെയുള്ള ബൈപ്പാസിൽ ഇരുപത്തഞ്ചോളം മീറ്റർ മാത്രമാണ് ടാറിങ് ഇനിയും പൂർത്തിയാക്കാനുള്ളത്. തിരൂർ റോഡിൽ കൂട്ടിമുട്ടുന്ന ഈ ഭാഗത്ത് ടാറിങ് നടന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമായിരിക്കും ഉണ്ടാവുക.

ടാറിടാത്ത ഭാഗത്ത് കുണ്ടുംകുഴികളുമായതിനാൽ വളരെ പതുക്കെയാണ് ഈ കയറ്റത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ ചെറിയ ഗതാഗതക്കുരുക്ക് ഇവിടെ പതിവ് കാഴ്ചയാണ്. ഇത് തിരൂർ റോഡിലൂടെയുള്ള യാത്രക്കാരെയും വെട്ടിലാക്കുന്നുണ്ട്. മൈലപ്പുറം ഭാഗത്തുനിന്ന് കുന്നുമ്മലിലേക്ക് പോകേണ്ടവർക്ക് കോട്ടപ്പടിയടിയിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാമെന്നതാണ് ബൈപ്പാസ്‌കൊണ്ടുള്ള ഗുണം.

25 ലക്ഷമാണ് പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. അടുത്തയാഴ്ച നിർമാണം ആരംഭിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കുമെന്നും പി. ഉബൈദുള്ള എം.എൽ.എ. വ്യക്തമാക്കി.

Leave A Reply

Your email address will not be published.