മണ്ണാംപറമ്പ്-തോട്ടുംകര-പള്ളിമുക്ക് റോഡ് സഞ്ചാരയോഗ്യമല്ല 

ചടയമംഗലം : സഞ്ചാരയോഗ്യമല്ലാതെ അക്കോണം വാർഡിലെ മണ്ണാംപറമ്പ്-തോട്ടുംകര-പള്ളിമുക്ക് റോഡ്.റോഡിൻറെ ടാർ പൊട്ടി പൊളിഞ്ഞ നിലയിലാണുള്ളത്.കുണ്ടും കുഴിയും രൂപപ്പെട്ട റോഡിൽ വാഹനങ്ങൾ തെന്നിമറിയുന്നു. ഇരുചക്രവാഹനാപകടം പതിവുസംഭവമായി. തോട്ടുംകര തോടിനു കുറുകെ പാലം നിർമിച്ചശേഷമാണ് റോഡ് നിർമിച്ചത്.ചടയമംഗലം-വെള്ളാറവെട്ടം റോഡിൽ ബന്ധിക്കുന്ന റോഡാണ് നാശമായത്. റോഡിന്റെ ദയനീയാവസ്ഥ അധികാരികളെ അറിയിച്ചിട്ടും നടപ്പടിയൊന്നും എടുക്കുന്നില്ല.

Leave A Reply