രോഗക്കിടക്കയിൽ ഡീ​ക്ക​ൻ പ​ട്ട​വും പൗ​രോ​ഹി​ത്യ​വും ഒ​രു​മി​ച്ചു സ്വീ​ക​രി​ച്ച പോ​ളി​ഷ് വൈ​ദി​ക​ൻ മൈ​ക്കി​ൾ ലോ​സ് അ​ന്ത​രി​ച്ചു

വാ​ഴ്സോ: കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് രോഗക്കിടക്കയിൽ ഡീ​ക്ക​ൻ പ​ട്ട​വും പൗ​രോ​ഹി​ത്യ​വും ഒ​രു​മി​ച്ചു സ്വീ​ക​രി​ച്ച പോ​ളി​ഷ് വൈ​ദി​ക​ൻ മൈ​ക്കി​ൾ ലോ​സ് അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അന്ത്യം സംഭവിച്ചത്.

മേ​യ് 24-ന് ​വാ​ഴ്സോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ങ്കോ​ള​ജി വാ​ർ​ഡി​ലെ കി​ട​ക്ക​യി​ൽ വ​ച്ചാ​ണു ഫാ. ​മൈ​ക്കി​ൾ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​രു​ത​രാവസ്ഥയിൽ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം എ​ന്ന ആ​ഗ്ര​ഹം അ​ദ്ദേ​ഹം അ​റി​യി​ച്ചു. വൈ​ദി​ക വി​ദ്യാ​ർ​ഥി​യു​ടെ അ​ന്തി​മ ആ​ഗ്ര​ഹ​മ​റി​ഞ്ഞ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന് അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു.

Leave A Reply