ന്യൂഡല്‍ഹി:  ജീവനക്കാര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ഒരുപോലെ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇരുവരുടെയും ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ജൂലൈ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ ഇ.എസ്.ഐ. വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമകളുടേത് 4.75 ശതമാനത്തില്‍ നിന്നും 3.25 ശതമാനമാക്കിയും കുറച്ചു. ഇന്ത്യ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഇ.എസ്.ഐ. വിഹിതം വെട്ടി കുറച്ചതന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Leave a comment