റെയിൽവേ പ്രചാരണ പരിപാടികൾക്ക് സ്വകാര്യ ഏജൻസികൾ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രചാരണ പരിപാടികള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നു. ഈ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 18 സോണുകളിലായി 17 അംഗ സ്വകാര്യ സംഘത്തെയാണ് നിയമിക്കുന്നത്. ടീം ലീഡര്‍, സോഷ്യല്‍ മീഡിയ മാനേജര്‍, കണ്ടന്റ് അനലിസ്റ്റുമാര്‍, കണ്ടന്റ് റൈറ്റര്‍മാര്‍, വീഡിയോ എഡിറ്റര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.

സമൂഹമാധ്യമങ്ങളിലെ പ്രവർത്തനം, പരാതി സമാഹരണം, മാധ്യമ വാർത്തകളുടെ വിശകലനം, മാധ്യമങ്ങൾക്കു വിവരം നൽകൽ തുടങ്ങിയവയ്ക്കായി ഓരോ സംഘത്തിനും 2 കോടിയോളം രൂപയാണു റെയിൽവേ നൽകുന്നത്.

Leave A Reply