ധനുഷ് ചിത്രം പക്കിരിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ധനുഷ് നായ്കയി എത്തിയ ഹോളിവുഡ് ചിത്രമാണ് “ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ”. ചിത്രത്തിന്റെ തമിഴ് ടബ്ബ്ഡ് വേർഷൻ ആണ് പക്കിരി. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും. ഹോളിവുഡ് സംവിധായകൻ കെൻ സ്‌കോട്ട് സംവിധാനം ചെയ്ത ചിത്രം ലൂക്ക് ബോസി,ജോൺ ഗോൾഡ്മാൻ, സൗരഭ് ഗുപ്ത, അദിതി ആനന്ദ്, ഗുൽസാർ ചഹാൽ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

നിരവധി ഹോളിവുഡ് അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബെറൊനിസ് ബെജോ ആണ് ചിത്രത്തിലെ നായിക. ബാർഖാദ്, എറിൻ മോറിയാർട്ടി, ജെറാർഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നിക്കോളാസും, അമിത് ത്രിവേദിയുമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply