വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ് (HongMeng) നിരവധി ഫോൺ നിർമാണ കമ്പനികൾ പരീക്ഷിച്ച് റിപ്പോർട്ട് നൽകിയതായി റിപ്പോർട്ട്. ഷവോമിയുടെയും വിവോയുടെയും ഒപ്പോയുടെയും പ്രതിനിധികള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്താന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവിൽ ഈ ചൈനീസ് കമ്പനികളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനികള്‍ ഒത്തൊരുമയോടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മാണത്തിനു സഹകരിക്കാന്‍ തീരുമാനിച്ചാല്‍ അത് ടെക്ക് ലോകത്ത് ഒരു വിപ്ലവം തന്നെയാവും.

വാവെയ് ഒഎസിന് ആന്‍ഡ്രോയിഡിനെക്കാള്‍ 60 ശതമാനം വരെ വേഗമുണ്ടെന്നാന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നിലവിലുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനേക്കാള്‍ വേഗത്തില്‍ വ്യക്തമായ വര്‍ധനവുണ്ടെന്നാണ് അവകാശവാദം.

ഗൂഗിള്‍ പ്ലേസ്റ്റോറിനു പകരമായി വാവെയ് അവതരിപ്പിക്കുന്നത് ആപ്ഗ്യാലറി (AppGallery) ആണ്.

Leave a comment