പി.കെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ പിന്തുണച്ച ഡി.വൈ.എഫ്.ഐ നേതാവ് എം. ജിനേഷിനെ തരംതാഴ്ത്തി

പാലക്കാട്: പി.കെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ പിന്തുണച്ച ഡി.വൈ.എഫ്.ഐ നേതാവ് എം. ജിനേഷിനെ തരംതാഴ്ത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് ജിനേഷിനെ തരംതാഴ്ത്തിയത്. എന്നാല്‍ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി പ്രമോഷന്‍ കൊടുത്തത് പി.കെ ശശി എം.എല്‍.എയ്ക്ക് വേണ്ടി വേണ്ടി വന്നാല്‍ തകര്‍ത്ത് കളയും എന്ന പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധനായ വ്യക്തിയായ കെ.സി റിയാസ്സുദ്ദീനെയാണ്.

തന്റെ കൂടെ നിന്ന നേതാവാണ് ജിനേഷ് എന്ന് പെണ്‍കുട്ടി പ്രതികരിച്ചിരുന്നു.
തുടക്കം മുതല്‍ സ്ത്രീപക്ഷ നിലപാടെടുത്ത് കൂടെ നിന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ പ്രെമോഷന്‍ കിട്ടിയ ബ്ലോക്ക് സെക്രട്ടറി റിയാസുദ്ദീനൊക്കെ സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദ പ്രചരണം നടത്തിയ ആളാണ്. പികെ ശശിക്കെതിരെ ഞാന്‍ പരാതി കൊടുത്തതിന് ശേഷം എം എല്‍ എയ്ക്ക അനുകൂലമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് ഇപ്പോള്‍ സ്ഥാനക്കയറ്റം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയില്‍ നിന്ന് രാജിവെച്ച പെണ്‍കുട്ടി പറഞ്ഞിരുന്നു.

 

 

Leave A Reply