ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാളെമുതൽ

പത്തനംതിട്ട : മഴക്കാല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. നാളെ ചാങ്കൂര്‍ അങ്കണവാടി, 19ന് കുറുമ്പകര കെഎംഎസ് പി സി ആദിച്ചന്‍ മെമ്മോറിയല്‍ കരയോഗ മന്ദിരം, 26ന് ഉടയോന്‍മുറ്റം സാംസ്‌കാരിക നിലയം, 28ന് പൂതങ്കര എന്‍എസ്എസ് കരയോഗ മന്ദിരം, 29ന് പുതുവല്‍ സിഎസ്‌ഐ പാരിഷ് ഹാള്‍, ജൂലൈ രണ്ടിന് മങ്ങാട് അങ്കണവാടി നമ്പര്‍ 39 എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുന്നത്.

Leave A Reply