ഐ​​​എം​​​എ ജ്വ​ല്ല​റി നി​​​ക്ഷേ​​​പ ത​ട്ടി​പ്പ്: അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​ന്‍റ​ർ​പോ​ളി​നെ സ​മീ​പി​ച്ചു

ബം​​​ഗ​​​ളൂ​​​രു: ജ്വ​​​ല്ല​​​റി​​​യു​​​ടെ മ​​​റ​​​വി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രി​​​ൽ​​​ നി​​​ന്നാ​​​യി നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ചു മു​​​ങ്ങി​​​യ ബം​​​ഗ​​​ളൂ​​​രു ശി​​​വാ​​​ജി ന​​​ഗ​​​റി​​​ലെ ഐ​​​എം​​​എ ജ്വ​​​ല്ല​​​റി​​​യു​​​ട​​​മ മ​​​ൻ​​​സൂ​​​ർ അ​​​ഹ​​​മ്മ​​​ദ് ഖാ​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​നെ സ​​​മീ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഇ​​​ന്‍റ​​​ർ​​​പോ​​​ൾ ഡി​​​വി​​​ഷ​​​ൻ ഇ​​​തി​​​നാ​​​യി റെ​​​ഡ് കോ​​​ർ​​​ണ​​​ർ നോ​​​ട്ടീ​​​സ് ത​​​യാ​​​റാ​​​ക്കി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഈ ​​​റെ​​​ഡ്കോ​​​ർ​​​ണ​​​ർ നോ​​​ട്ടീ​​​സ് ഫ്രാ​​​ൻ​​​സി​​​ലെ ലി​​​യോ​​​ണി​​​ലു​​​ള്ള ഇ​​​ന്‍റ​​​ർ​​​പോ​​​ൾ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ദു​​​ബാ​​​യി​​​ൽ ഒ​​​ളി​​​വി​​​ൽ​​ ക​​​ഴി​​​യു​​​ന്ന ഇ​​​യാ​​​ളെ ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​കാ​​​ര​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും. ഇ​​​തി​​​നോ​​​ട​​​കം 23,000 പ​​​രാ​​​തി​​​ക​​​ളാ​​​ണ് മ​​​ൻ​​​സൂ​​​ർ അ​​​ഹ​​​മ്മ​​​ദ് ഖാ​​​നും ഐ​​​എം​​​എ ജ്വ​​​ല്ല​​​റി​​​ക്കു​​​മെ​​​തി​​​രേ പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 2000 കോ​​​ടി രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ന്നെ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ആ​​​ദ്യം ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നം​​​പ്ര​​​തി പെ​​​രു​​​കു​​​ന്ന​​​തി​​​നാ​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി ഇ​​​തി​​​ലും വ​​​ലു​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.

Leave A Reply