എൻജികെയിലെ പുതിയ വീഡിയോ ഗാനം റിലീസ് ച്വയ്തു

സൂര്യ ചിത്രം എൻജികെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ശെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സായി പല്ലവിയും,രാകുൽ പ്രീതുമാണ് നായിക. “അൻബെ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്തിറങ്ങിയത്. ഉമാ ദേവി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും, ശ്രേയ ഘോഷാലും ചേർന്നാണ്.

 

മെയ് 31-ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രിത പ്രതികരണമാണ് ലഭിച്ചത്. ശെല്‍വരാഘവൻ തന്നെയാണ് എൻജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. യുവൻ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും ആണ്.

Leave A Reply