ബി​​​ഹാ​​​റി​​​ൽ ഉഷ്ണതരംഗം; 61 പേ​​​ർ മ​​​രി​​​ച്ചു

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 61 പേ​​​ർ മ​​​രി​​​ച്ചു. ഔ​​​റം​​​ഗാ​​​ബാ​​​ദ്(30), ഗ​​​യ(20), ന​​​വാ​​​ഡ(11) ജി​​​ല്ല​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മ​​​രിച്ചവ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ നാ​​​ലു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​റ്റ്ന, ഗ​​​യ, ഭ​​​ഗ​​​ൽ​​​പു​​​ർ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​മു​​​ണ്ടാ​​​യി. സാ​​​ധാ​​​ര​​​ണ താ​​​പ​​​നി​​​ല​​​യേ​​​ക​​​ക്കാ​​​ൾ 4.5 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് അ​​​ധി​​​ക​​​മാ​​​കു​​​ന്പോ​​​ഴാ​​​ണ് ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. ബു​​​ധ​​​നാ​​​ഴ്ച വ​​​രെ പാ​​​റ്റ്ന​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

Leave A Reply