ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബസിനു തീപിടിച്ചു

കല്ലമ്പലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന മിനി ബസിനു തീപിടിച്ചു.ദേശീയപാതയിൽ ആഴാംകോണം പെട്രോൾ പമ്പിനു മുൻവശം നിർത്തിയിട്ടിരുന്ന കല്ലമ്പലം പി.സി.മുക്ക് സുനിൽനിവാസിൽ റിജുവിന്റെ ഉടമസ്ഥതയിലുള്ള ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

Leave A Reply