സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പായ മീഷോയിൽ വൻനിക്ഷേപവുമായി ഫെയ്സ്ബുക്

ബെംഗളൂരു: സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പായ മീഷോയിൽ വൻനിക്ഷേപവുമായി ഫെയ്സ്ബുക്. ഇതാദ്യമാണ് ഫെയ്സ്ബുക് ഒരു ഇന്ത്യൻ കമ്പനിയുടെ ഉടമസ്ഥതയിൽ പങ്കാളിയാകുന്നത്. വാട്സാപ്പിലൂടെ പണമുണ്ടാക്കാൻ സംരംഭകർക്കു വേണ്ട സഹായങ്ങൾ നൽകുന്ന മീഷോയുടെ സേവനം 20 ലക്ഷത്തിലേറെപ്പേർ ഉപയോഗിക്കുന്നുണ്ട്.

വാട്സാപ്പിൽ നിന്നു വരുമാനമുണ്ടാക്കുന്നതിനുള്ള ഫെയ്സ്ബുക് പദ്ധതികളുടെ തുടർച്ചയാണ് ഈ നീക്കം. മീഷോയെ ഏറ്റെടുത്ത് വാട്സാപ്പിന്റെ ഭാഗമാക്കി സോഷ്യൽ കൊമേഴ്സ് സേവനം വിപുലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിക്ഷേപം.

Leave A Reply