ചൈ​ന​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട

കു​ൻ​മിം​ഗ്: ചൈ​ന​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് 26.2 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ളെ പി​ടി​കൂടി. മെ​ഥം​ഫെ​റ്റാ​മി​ൻ എ​ന്ന പു​തു​ത​ല​മു​റ ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജൂ​ൺ ര​ണ്ടി​ന് പു​എ​ർ വ​ഴി വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. 140 പാ​ക്ക​റ്റ് മ​യ​ക്കു​മ​രു​ന്നു വാ​ഹ​ത്തി​ന്‍റെ വാ​തി​ലു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. തുടർന്നാണ് വീണ്ടും മയക്കുമരുന്നുമായി ഒരാൾ പിടിയിലാകുന്നത്.

Leave A Reply