കേളി ബത്ഹ ഏരിയ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു

റിയാദ്: കേളി ബത്ഹ ഏരിയ കമ്മിറ്റി ‘മതനിരപേക്ഷ ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തകീര്‍ സെമിനാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ പ്രബന്ധം അവതരിപ്പിച്ചു.

സെന്‍ ആന്റ്ണി, ഇസ്മയില്‍ തടായില്‍, അഡ്വ: അജിത് ഖാന്‍, വിനോദ് മലയില്‍, രാമകൃഷ്ണന്‍, രജീഷ് പിണറായി, ബിജു തായമ്പത്ത്, അഖില്‍ ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അനില്‍ അറക്കല്‍, കേളി കേന്ദ്ര വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശേരി,തുടങ്ങിയവർ സംസാരിച്ചു.

Leave A Reply