തമിഴ് ചിത്രം ഗൂർഖയയുടെ ഓഡിയോ ലോഞ്ച് നാളെ നടക്കും

യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഗൂർഖ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ രാവിലെ പത്ത് മണിക്ക് നടക്കും. സാം ആന്റൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. അഥർവ ചിത്രം 100-ന് ശേഷം സാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം നിര്മിച്ചിരിക്കുന്നതും സാം തന്നെയാണ്.

ആനന്ദ് രാജ്, ലിവിങ്സ്റ്റൺ, പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാജ് ആര്യൻ ആണ് ചിത്രത്തിന്റെ സംഗീതം. കൃഷ്‌ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Leave A Reply