നഗരസഭ എം.ജി. റോഡിൽ നടത്തുന്ന പാർക്കിങ്‌ പിരിവിനെതിരേ മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ എം.ജി. റോഡിൽ നടത്തുന്ന പാർക്കിങ്‌ പിരിവിനെതിരേ മന്ത്രി ജി.സുധാകരൻ.

പൊതുമരാമത്ത്‌ റോഡിൽ വകുപ്പിന്റെ അനുമതിയില്ലാതെ പാർക്കിങ് അനുവദിക്കാനും ഫീസ് ഈടാക്കാനും നഗരസഭയ്ക്ക്‌ അധികാരമില്ല. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ വിചാരിച്ചാൽ ഇത് നിയമപരമായി നേരിടാൻ കഴിയുമെന്ന് പ്രഥമ ഓവർസിയേഴ്‌സ് കോൺഗ്രസ് കനകക്കുന്ന് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.

Leave A Reply