ജോസ് കെ. മാണി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു

തിരുവനന്തപുരം: ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന ധാരണയിലാണ് ജോസ് കെ.മാണി വിഭാഗം‌. പാര്‍ട്ടി ലീഡറുടെ കസേരയില്‍ നിന്ന് പി.ജെ. ജോസഫിനെ മാറ്റാനും ആവശ്യപ്പെടില്ല.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നിട്ടില്ലെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. കേരള കോണ്‍ഗ്രസ് യു.പി.എയിലും യു.ഡി.എഫിലും തുടരുമെന്നും ചാഴികാടന്‍ പറഞ്ഞു.

ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം വിശദീകരിക്കും. ഔദ്യോഗിക കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിർണായകമാകും. പാർട്ടി ഭരണഘടനയനുസരിച്ചാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്നാണ് ജോസ്.കെ.മാണിയുടെ അവകാശവാദം

പാര്‍ട്ടി പിളര്‍ന്നെന്നും എന്നാൽ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വര്‍ക്കിങ് ചെയര്‍മാൻ പി ജെ ജോസഫ് പ്രതികരിച്ചു.

Leave A Reply