തമിഴ് ചിത്രം പൊന്‍ മാണിക്കവേലിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘പൊന്‍ മാണിക്കവേല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രഭുദേവ ആദ്യമായി പോലീസ് ഓഫീസറായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

എ.സി മുകിൽ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഡി ഇമ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവേദ പെദുരാജ് നായികയായി എത്തുന്ന ചിത്രത്തിൽ ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Leave A Reply