തിരുവനന്തപുരം-ഷാർജ വിമാനത്തിൽ സീറ്റുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ

ദുബായ്: തിരുവനന്തപുരം-ഷാർജ വിമാനത്തിൽ സീറ്റുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ. നിലവിൽ 180 സീറ്റുമായി നിത്യവും അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന എയർ ഇന്ത്യയുടെ എ-320 എയർബസ് വിമാനത്തിനുപകരം ജൂലായ് മുതൽ 122 സീറ്റുള്ള വിമാനമായിരിക്കും പറക്കുന്നത്. സീറ്റുകൾ കുറഞ്ഞെങ്കിലും ഇതിൽ എട്ടു ബിസിനസ് ക്ലാസ് ടിക്കറ്റുകളുണ്ടാവും. നിലവിലെ വിമാനത്തിൽ ഇക്കോണമി ക്ലാസ് സീറ്റുകളേ ഉള്ളൂ. എങ്കിലും, ദിവസേന ഓരോ ദിശയിലും 58 യാത്രക്കാരുടെ അവസരമാണ്‌ നഷ്ടമാകുന്നത്. തിരക്കേറിയ ഈ സീസണിൽ എയർ ഇന്ത്യ ഷാർജ-തിരുവനന്തപുരം പാതയിൽ സീറ്റുകുറച്ചത് വരുമാന നഷ്ടത്തിനും വഴി തുറക്കും.

Leave A Reply