ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടുവിന്റെ സംപ്രേഷണാവകാശം സീ കേരളം സ്വന്തമാക്കി

ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചത്രമാണ് ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു. ചിത്രത്തിന്റെ സംപ്രേഷണാവകാശം സീ കേരളം സ്വന്തമാക്കിയാതായി റിപ്പോർട്ട്. അനു സിത്താര ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ശബ്ദ മിശ്രണം റസൂല്‍ പൂക്കുട്ടിയാണ്.

സിദ്ധിഖ്, സലിം കുമാര്‍, അപ്പനി ശരത്, ജാഫര്‍ ഇടുക്കി, ശ്രീനിവാസന്‍, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബിജിബാല്‍ ആണ് ചിത്രത്തിന് സ്‌നാഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ 21-ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Leave A Reply