നീർമാതളം പൂത്ത കാലം എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു

പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് നീർമാതളം പൂത്ത കാലം. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നവാഗതനായ എ ആര്‍ അമല്‍ കണ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അനസ് നസീറാണ്. ചിത്രം നിർമിച്ചിരിക്കുന്നത് മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യന്‍ സ്റ്റീഫന്‍ ആണ്. അരീജ്, പ്രീതി ജിനോ, അർജുൻ അജു കരോട്ടുപാറയിൽ, മൊഹമ്മദ് ഖൽഫാൻ, ജെ ആർ വർമ്മ,സ്ഫടികം ജോർജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Leave A Reply