കൊ​ടു​വ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷത്തിന് വി​ജ​യം

താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ ജ​നാ​തി​പ​ത്യ മു​ന്ന​ണിക്കു വി​ജ​യം. 2700 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്ത​പ്പോ​ള്‍ കേ​വ​ലം 130 വൊ​ട്ട് ആ​ണ് യു​ഡി​എ​ഫ് നു ​ല​ഭി​ച്ച​ത്. പോ​ള്‍ ചെ​യ്ത​തി​ന്‍റെ പ​ത്തു ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കെ​ട്ടി​വ​ച്ച പ​ണം യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​യി. ഒ.​പി. റ​ഷീ​ദ്, കെ.​സി.​എ​ന്‍ അ​ഹ​മ്മ​ദ്കു​ട്ടി, ഗ​ഫൂ​ര്‍ പ​ട്ടി​ണി​ക്ക​ര, എ.​പി. സി​ദ്ദി​ഖ്, എം.​പി. മൊ​യ്തീ​ന്‍, ഇ. ​അ​ഹ​മ്മ​ദ്, പി. ​വാ​സു, കെ.​കെ. സു​ലൈ​ഖ, ഹൈ​റു​ന്നി​സ നാ​സ​ര്‍, ഷീ​ബ അ​നി​ല്‍ എ​ന്നി​വ​ര്‍ ആ​ണ് വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നേ​ര​ത്തെ എ​ല്‍​ഡി​എ​ഫി​ലെ ബി. ​ശ്രീ​ധ​ര​നെ പ​ട്ടി​ക​ജാ​തി സം​വ​ര​ണ​ത്തി​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കൊ​ടു​വ​ള്ളി മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഒ.​പി. റ​ഷീ​ദി​നെ പ്ര​സി​ഡ​ന്‍റാ​യും കെ.​സി.​എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Leave A Reply