യു.എ.ഇ. യിൽ ഇനിമുതൽ വ്യക്തികൾക്കും ഡ്രോൺ പറത്താം

ദുബായ് :യു.എ.ഇ. യിൽ ഇനിമുതൽ വ്യക്തികൾക്കും ഡ്രോൺ പറത്താം. അനുവദനീയമായ മേഖലകളിൽമാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ലൈസൻസില്ലാത്ത ഡ്രോൺ പറത്തിയാൽ പിഴ ചുമത്തും. യു.എ.ഇ. ആഭ്യന്തരമന്ത്രാലയവും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജി.സി.എ.എ.) ചേർന്നാണ് ഡ്രോൺ ഉപയോഗം സംബന്ധിച്ചനിയമം ഭേദഗതിചെയ്ത് പ്രഖ്യാപിച്ചത്.

പുതിയ നിയമപ്രകാരം ഡ്രോൺ ഉപയോഗിച്ച് വ്യക്തികൾക്ക് വീഡിയോ ചിത്രീകരിക്കാം. ഡ്രോൺ പറത്തുംമുൻപ് അനുമതി വാങ്ങണം. നിരോധിതമേഖകളിൽ ഡ്രോൺ ഉപയോഗം പാടില്ല. വിമാനത്താവള പരിസരങ്ങളിൽ ഒരു കാരണവശാലും ഡ്രോൺ അനുവദിക്കില്ല. ഡ്രോൺ ലൈസൻസ് ഉള്ളതാവണം. ഡ്രോണിനും പറത്തുന്നയാൾക്കും ജി.സി.എ.എ. ലൈസൻസ് വേണം. ലൈസൻസില്ലാത്ത ഡ്രോൺ പറത്തിയാൽ പിഴ ചുമത്തും. ഡ്രോണുകൾ ജി.സി.എ.എ.യിൽ രജിസ്റ്റർ ചെയ്യണം. ഇതുവരെ 8028 ഡ്രോണുകൾ ഇത്തരത്തിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.

അഞ്ചു കിലോക്ക് താഴെ ഭാരമുള്ള ഡ്രോണുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. പകൽസമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. 400 മീറ്ററിന് മുകളിൽ കൂടുതൽ ഉയരത്തിലേക്ക് പറത്താൻ പാടില്ല. വാണിജ്യാവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കരുത്.

Leave A Reply