ശർഖിയ്യ ഗവർണറേറ്റിന്റെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി

മസ്കറ്റ്: ശർഖിയ്യ ഗവർണറേറ്റിന്റെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. വിവിധ പ്രദേശങ്ങളിൽ കടൽ കരയിലേക്ക് കയറി . വീടുകളിലേക്ക് വെള്ളം കയറി. സുവൈഹ് പ്രദേശത്ത് വീടുകൾക്ക് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചുപോയി. ജഅലാൻ ബനീ ബു അലി വിലായത്തിലെ റാസ് അൽ ഹിദ് പ്രദേശത്തും തിരമാല ഉയർന്നതോടെ വൻനാശനഷ്ടമുണ്ടായി. കടൽ പ്രക്ഷുബ്ധമായതോടെ പ്രദേശവാസികൾക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകി. ആളുകൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിട്ടുണ്ട്.

Leave A Reply