മലയാള ചിത്രം ചിലപ്പോൾ പെൺകുട്ടിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രം ജൂലൈ 19-ന് പ്രദർശനത്തിനെത്തും.ആവണി എസ് പ്രസാദ്,കാവ്യാ ഗണേഷ്, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം കമറുദ്ദിൻ ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് ട്രൂലൈൻ സിനിമയുടെ ബാനറിൽ സുനീഷ് ചുനക്കര ആണ്.

Chilappol Penkutty

Best Wishes to the Entire Crew of "Chilappol Penkutty"

Posted by Anu Sithara on Saturday, June 8, 2019

കാശ്മീരിന്‍റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രം പത്താം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. കേരളവും, കാശ്മീരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, മുരളി, ദിലീപ് ശങ്കർ, കാവ്യാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply