കേരള കോണ്‍ഗ്രസ് പിളര്‍പ്പ്: ജോസഫ്, ജോസ് കെ.മാണി പക്ഷങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും

തിരുവനന്തപുരം:  കേരള കോൺഗ്രസിന്റെ പിളർപ്പിന് പിന്നാലെ ജോസഫ്, ജോസ് കെ.മാണി പക്ഷങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. ജോസ്.കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത വിവരം നടപടിക്രമങ്ങൾ വിശദീകരിച്ച് ജോസ് പക്ഷം കമ്മിഷനെ അറിയിക്കാം. എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം വിശദീകരിക്കും. ഔദ്യോഗിക കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിർണായകമാകും. പാർട്ടി ഭരണഘടനയനുസരിച്ചാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്നാണ് ജോസ്.കെ.മാണിയുടെ അവകാശവാദം.

നിയസഭയില്‍ കെ.എം മാണിയുടെ കസേരയിലാണ് ഇപ്പോള്‍ പി.ജെ. ജോസഫ്. കഴിഞ്ഞദിവസങ്ങളിലെ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചാവേളകളില്‍ ഞാനും എന്റെ പാര്‍ട്ടിയും വോക്കൗട്ട് ചെയ്യുന്നു എന്നുജോസഫ് പ്രഖ്യാപിച്ചപ്പോഴൊക്കെ റോഷി അഗസ്റ്റിനും എന്‍. ജയരാജും അടക്കുമുള്ള അഞ്ച് എം.എല്‍.എമാരും അതനുസരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ജോസ് കെ.മാണി  വിളിച്ചു ചേര്‍ത്ത യോഗം അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആരെന്ന് ചോദ്യവും ഉയരുന്നു. ഇതിന് ഉത്തരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും തുടര്‍ന്ന് സി.എഫ് തോമസിനും മാത്രമേ കഴിയൂ.

നിയമസഭയിൽ പി ജെ ജോസഫിന് മുൻനിരയിൽതന്നെയാണ് സീറ്റ്. ജോസഫിന്‍റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തു നൽകിയ മോൻസ് ജോസഫിന്‍റെ നടപടിയാണ് പാർട്ടിയിൽ വിയോജിപ്പിന്റ അന്തരീക്ഷം സൃഷ്ട്ടിച്ചതെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റ ആക്ഷേപം.

Leave A Reply