മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി സ​മ​രം ത​ക​ർ​ക്കാ​നാ​ണ് അ​ധി​കാ​രി​കളുടെ ​ശ്രമം – കെ.​കെ. ര​മ

പ​ര​പ്പ: മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന​വ​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി സ​മ​രം ത​ക​ർ​ക്കാ​നാ​ണ് അ​ധി​കാ​രി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ. മു​ണ്ട​ത്ത​ടം ക​രിങ്ക​ൽ ക്വാ​റി​ക്കെ​തി​രേ സാ​ധു​ജ​ന പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ത്ത​ടം കോ​ള​നി നി​വാ​സി​ക​ളും സ​മീ​പ​വാ​സി​ക​ളും ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം 20 ദി​വ​സം പൂ​ർ​ത്തി​യാ​യ വേ​ള​യിൽ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

യാ​തൊ​രു പ്ര​കോ​പ​ന​വും അ​ക്ര​മ​വും ഇ​ല്ലാ​തെ സ​മ​രം ചെ​യ്തി​ട്ടും സ​മ​ര​നേ​താ​വാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യ​ട​ക്കം ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ദ്രോ​ഹി​ക്കു​ന്ന​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​യ​ണം. ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​മാ​ണി​തെ​ന്നും സ​മ​ര​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും ര​മ പ​റ​ഞ്ഞു.

Leave A Reply