ആ​ദി​വാ​സി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ പിടിയിൽ

വെ​ള്ള​മു​ണ്ട: ആ​ദി​വാ​സി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ. പ​ന​മ​രം അ​ഞ്ചു​കു​ന്നി​ന​ടു​ത്ത് കാ​പ്പം​കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ ഹൗ​സി​ലെ അ​ശ്വി​ൻ എ. പ്രസാദാണ്(32) അറസ്റിലായതു. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ അ​ശ്വി​ന്റെ ​മൊബൈ​ലി​ൽ നിന്ന് ഭാ​ര്യ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.
ആ​ദി​വാ​സി യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ അ​ശ്വി​ൻ തൃ​ശൂ​ർ ഈ​സ്റ്റ്പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​ച്ച പ്ര​തി​യെ ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Leave A Reply