ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് പോരാട്ടം

ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിമൂന്നാം മൽസരത്തിൽ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ നേരിടും. ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണിത്. നാല് കളികളിൽ ഒരു ജയവും രണ്ട തോല്വികളും ഉള്ള വെസ്റ്റ് ഇൻഡീസിന്റെ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.ബംഗ്ലാദേശിന്റെ അവസ്ഥയും ഇത് തന്നെയാണ്. അവർക്കും ഒരു ജയം മാത്രമാണ് ഉള്ളത്. കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാൻ സാധിക്കും.

Leave A Reply