എ​ക്സൈ​സി​ൽ ക്രൈം ​ബ്രാ​ഞ്ച് വി​ഭാ​ഗം രൂ​പ​വ​ൽ​ക്ക​രി​ക്കും – മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

ശാ​സ്താം​കോ​ട്ട: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ൽ ക്രൈം ​ബ്രാ​ഞ്ച് വി​ഭാ​ഗം രൂ​പ​വ​ൽ​ക്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റാ​ന്വേ​ഷ​ണം മു​ഴു​വ​ൻ ഇ​തി​ന്‍റെ പ​രി​ധി​യി​ലാ​ക്കുമെന്നും ശാ​സ്താം​കോ​ട്ട ത​ടാ​ക തീ​ര​ത്ത് നി​ർ​മി​ക്കു​ന്ന എ​ക്സൈ​സ് കോം​പ്ലെ​ക്സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗിക്കവെ മന്ത്രി പറഞ്ഞു.
വി​മു​ക്തി പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തു​ക​യും എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങു​ക​യും ചെ​യ്യും. എ​ക്സൈ​സ് വ​കു​പ്പി​ന് പു​തി​യ മു​ഖ​വും ന​വീ​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply