ഡൽഹി : ചില സോപ്പ് കുട്ടപ്പന്‍മാരും അമൂല്‍ ബേബികളും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി . എ.കെ.ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ ആക്രമണം കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുള്ളില്‍ വിഭാഗിയതയ്ക്ക് തുടക്കമിട്ടിരിക്കുന്നു.
എ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ആന്റണിക്കൊപ്പമുള്ള നേതാക്കള്‍ വിശ്വസിക്കുന്നു. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവിശ്യപ്പെട്ടു.

Leave a comment