കുഞ്ഞുവേഴാമ്പലിന് തുണയായ പോറ്റച്ഛൻ

അച്ഛനെ നഷ്ട്ടപ്പെട്ട ഈ കുഞ്ഞുവേഴാമ്പലിന് ഇനിമുതൽ ഈ സ്നേഹത്തിന്റെ കരങ്ങൾ ഉണ്ടാകില്ല . കാരണം കുഞ്ഞു വേഴമ്പലിന്റെ പോറ്റച്ഛൻ  അവരെ  വിട്ട് ഈ ലോകത്തുനിന്നും പോയിരിക്കുന്നു.

പരിസ്ഥിതി പ്രവർത്തകനായ ബൈജു കെ വാസുദേവന് ആ വേഴാമ്പൽ കുഞ്ഞിനോട് തുടങ്ങിയ സ്നേഹം ഇങ്ങനെയാണ് :

ഒരു ബുധനാഴ്ച ദിവസം ബൈജു തന്റെ പതിവ് നിരീക്ഷണങ്ങള്‍ക്കിടയില്‍ റോഡരുകില്‍ ഒരു ആണ്‍വേഴാമ്പല്‍ ചത്ത് കിടക്കുന്നത് കാണുകയുണ്ടായി . ചത്തിട്ട് രണ്ടു ദിവസമായി . ചിറകടിക്കാതെ താഴ്ന്നു പോകുന്നതിനിടയിൽ ഏതെങ്കിലും വാഹനം തട്ടിയാവാം പക്ഷി ചത്തതെന്നു അദ്ദേഹം ഊഹിച്ചു. ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിവെച്ചിരുന്ന പഴങ്ങളായിരുന്നു.

വേഴാമ്പലുകളുടെ ജീവിതക്രമം ഇന്ന് മിക്കവർക്കും തന്നെ അറിയാം , തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് അതിന്റെ വിധിക്ക്‌ കീഴ്പ്പെടും . ഉടൻ തന്നെ കിളിയുടെ കൂടന്വേഷിച്ചുള്ള നടത്താമായിരുന്നു . ഇതിനുവേണ്ടി ബൈജു കാടുകയറി. വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം ചേർന്ന് . താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട്‌ ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ നിഗമനമാണ് അന്വേഷണത്തിനു സഹായകരമായത്.

രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് അവർ ആ കൂട് കണ്ടെത്തിയത് . ഏകദേശം 25 – 30 അടി ഉയരമുള്ള മരമാണത് . അവിടെ ദിവസങ്ങളോളം ഭക്ഷണത്തിനായി പോയ അച്ഛനെ കാണാതെ തളര്‍ന്നൊരു വേഴാമ്പല്‍ കുടുംബത്തെ ബൈജുവിന് കണ്ടെത്താൻ കഴിഞ്ഞു . തീരെ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ മാത്രം കേള്‍ക്കാമായിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോട് ചേർന്ന് വട്ടം ചുറ്റി . ഇവ ആ കുഞ്ഞിനും അമ്മയ്‌ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ അവർക്ക് ശത്രുക്കളായിരുന്നു , ആ വന്ന വേഴാമ്പലുകളെയെല്ലാം അവറ്റകൾ ആക്രമിച്ച് പറത്തി . ഒടുവില്‍ ബൈജുവും സുഹൃത്തും വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക്‌ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും നൽകിക്കൊണ്ടിരുന്നു . കിട്ടിയപാടെ അവർ അത് ഭക്ഷിക്കുകയും ചെയ്ത് അവർ സന്തുഷ്ടരായി …. ആ കരങ്ങളിലെ സഹായങ്ങൾക്ക് വേണ്ടി അവർ ഇപ്പോഴും കാത്തിരിക്കുകയാണ് … തങ്ങളുടെ പോറ്റച്ഛൻ അവരിൽ നിന്നും അകന്നത് അറിയാതെ ….

Leave A Reply