ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്

ഓച്ചിറ : ഇടയനമ്പലത്തിനു സമീപം ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ആലപ്പാട് അഴീക്കൽ മംഗലശ്ശേരിൽ ആകാശി(18)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4.30-നായിരുന്നു അപകടം.
യുവാവ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply