ബാലഭാസ്‌കറിന്റെ കാർ അപകടത്തില്‍ പെട്ട സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാർ അപകടത്തില്‍ പെട്ട സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. അപകടത്തില്‍ തകര്‍ന്ന കാറും സംഘം പരിശോധിച്ചു. മംഗലപുരം പൊലീസ് സ്റ്റേഷനിലാണ് കാര്‍ സൂക്ഷിച്ചിരിക്കുന്നത്.ബുധനാഴ്ച വാഹനം പൊളിച്ചുകൊണ്ടുള്ള വിശദമായ പരിശോധന നടത്തുമെന്നാണ് വിവരം.

Leave A Reply