ലോകകപ്പ് ക്രിക്കറ്റ് : അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

കാർഡിഫ്‌: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയൊന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെതോൽപ്പിച്ചു. ഈ ലോകകപ്പിലെ ആദ്യ വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ മുന്നിൽ പിടിച്ച്  നിൽക്കാൻ  സാധിക്കാതെ അഫ്ഗാനിസ്ഥാൻ ടീം 125 റൺസിന് ഓൾഔട്ട് ആയി. ഇമ്രാൻ താഹിറിന്റെ ബൗളിംഗ് പ്രകടനമാണ് അഫ്ഗാനെ 125-ൽ ഒതുക്കിയത്. ഇമ്രാൻ താഹിർ 4 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. ഡീകോക്കിന്റെ വിക്കറ് ആണ് അവർക്ക് നഷ്ട്ടമായത്. ഡികോക് 68 റൺസ് നേടി. ഡികോക്കും, 41 റണ്‍സ്‌ നേടിയ ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിച്ചത്. 25 പന്തിൽ 35 റൺസ് നേടിയ റാഷിദ് ഖാൻ ആണ് അഫ്ഗാനെ 125 റൺസിൽ എത്തിച്ചത്. ഇമ്രാൻ താഹിർ ആണ് കളിയിലെ താരം.

Leave A Reply